Wednesday, October 31, 2012

എന്‍ എസ് എസ് പതാകാ ദിനം

എന്‍ എസ് എസ്  പതാകാ ദിനം 

ഇന്ന് രാവിലെ 10 മണിക്ക് നമ്മുടെ ബഹുമാനപ്പെട്ട പ്രസിഡന്റ്‌  പതാക ഉയര്‍ത്തി. അതിനു ശേഷം പ്രതിന്ജ  ചൊല്ലി കൊടുക്കുകയും, സന്നിഹിതരായിരുന്നവര്‍ ഏറ്റു  ചൊല്ലുകയും ചെയ്തു.

ഏതാനും ദൃശ്യങ്ങള്‍ !!

















 ഈ ചടങ്ങിനുശേഷം ഇതാ ഒരു ചെറു  ചര്‍ച്ച  .. !



{ S/Sri. Satheesh, V Harikumar, Capt.PKR Nair, Balakrishna Pillai


 

Friday, October 26, 2012

എന്‍ എസ് എസ് പതാകാദിനം

   എന്‍ എസ് എസ്  പതാകാദിനം 

1914 ഒക്ടോബര്‍ 31 നു നമ്മുടെ എന്‍എസ്എസ് രൂപീകൃതമായി.  ഈ പുണ്യ ദിനം "എന്‍ എസ് എസ് പതാകാദിനം" ആയി  ആചരിച്ചു വരുന്നു.  ഈ വര്‍ഷവും ഒക്ടോബര്‍ 31 ബുധനാഴ്ച   ഇപ്രകാരം ആചരിക്കുകയാണ്. 

അന്ന് രാവിലെ 10 മണിക്ക്, പതാകഉയര്‍ത്തലും,  പ്രതിഞ്ജ ചടങ്ങും നടത്തുന്നതാണ്. ഇതനുസരിച്ച്, എല്ലാ  കരയോഗം ഭാരവാഹികളും, അംഗങ്ങളും ഹാജരാവണമെന്നും പരിപാടിയില്‍ പങ്കെടുക്കണമെന്നും  അഭ്യര്‍ത്ഥിക്കുന്നു.

എന്‍ എസ് എസ് പതാകാ ദിനം - ഒക്ടോബര്‍ 31 ബുധന്‍ 10 മണിക്ക്.  എല്ലാ കരയോഗ അംഗങ്ങളും പങ്കെടുക്കുക .

Wednesday, October 24, 2012

പൂജയെടുപ്പും വെബ്സൈറ്റ് തുറക്കലും

പൂജയെടുപ്പും  വെബ്സൈറ്റ് തുറക്കലും 

ഇന്ന് രാവിലെ , പൂജയെടുപ്പിനു ശേഷം, വളരെ ലളിതമായ ഒരു ചടങ്ങില്‍, ശ്രീ. എന്‍ എസ് നായര്‍ ( ജ്യോതിഷ ഗുരു )  നമ്മുടെ വെബ്‌ സൈറ്റ്  തുറന്നു. 

ഈ ചടങ്ങിന്റെ ഏതാനും ദൃശ്യങ്ങള്‍ ... >>




ഇനി നമ്മുടെ കരയോഗം വാര്‍ത്തകളും, വിശേഷങ്ങളും ഈ വെബ്‌ സൈറ്റിലൂടെ ഏവര്‍ക്കും പ്രാപ്യമാണ്. നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.



സരസ്വതീ നമസ്തുഭ്യം

   സരസ്വതീ നമസ്തുഭ്യം 

Monday, October 22, 2012

Pooja Greetings

നമ്മുടെ വെബ്സൈറ്റ് ഇതാ

കരയോഗ വിവരങ്ങള്‍ക്കും  വിശേഷങ്ങള്‍ക്കും   മുകളിലുള്ള  ലിങ്ക്കള്‍ ക്ലിക്ക് ചെയ്യുക 


ബഹുമാന്യരേ ,

ഈ  വെബ്‌ സൈറ്റ് അടുത്ത വിജയദശമി നാളില്‍ (2012 ഒക്ടോബര്‍ 24, ബുധന്‍) ആരംഭിക്കുന്നു.
എല്ലാം തികഞ്ഞ ഒരു വെബ്‌ സൈറ്റ് അല്ലാ ഇത് എന്ന് മുന്‍കൂട്ടി പറയട്ടെ.  കുറ്റങ്ങളും കുറവുകളും  ഉണ്ടാവാം.   ഏറെ പരിമിതികളുള്ള  ഒരു സംവിധാനം ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.  ഇത്തരത്തിലുള്ള വെബ്‌ സൈറ്റ് കള്‍ "ബ്ലോഗ്‌ സൈറ്റ്" എന്ന പേരിലും അറിയപ്പെടാറുണ്ട്. എങ്കിലും ലഭ്യമായ പലേ സാങ്കേതിക സൌകര്യങ്ങളും വിദഗ്ധമായി ഇതില്‍ ഉപയോഗിക്കുന്നു എന്ന് നിങ്ങള്ക്ക് കാണാന്‍ കഴിയും.  കൂടുതല്‍ മെച്ചമാക്കാന്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരിശ്രമിക്കുന്നതാണ്.

വളരെ കുറച്ചു വിഭവങ്ങള്‍ മാത്രമേ ഇപ്പോള്‍ ഇതില്‍ ചേര്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. കൂടുതല്‍ വിഭവങ്ങള്‍ നിങ്ങളുടെ എല്ലാം സഹകരണത്തോടെ മാത്രമേ ഇതില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയുകയുള്ളൂ .

ദയവായി, നിങ്ങളുടെ അഭിപ്രായങ്ങളും മറ്റു വിവരങ്ങളും ഞങ്ങള്‍ക്ക് എത്തിച്ചു തരിക. സെക്രെടരിക്ക് നേരിട്ടോ, താഴെ പറയുന്ന ഇമെയില്‍ വിലാസത്തിലോ അവ അയച്ചു തരിക.
 sra.tvpm@gmail.com  OR  mindines@yahoo.com         >> Webman

nss2095@gmail.com                                                        >>  Secretary


മറ്റു കരയോഗങ്ങള്‍ക്ക് അനുകരിക്കാവുന്ന ഒരു  സംരംഭം എന്ന നിലയിലും ഈ വെബ്സൈറ്റ് കാണണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.


മറ്റു രണ്ടു പ്രധാന കാര്യങ്ങള്‍ കൂടി.
1).      ഈ  വെബ്‌ സൈറ്റിന്റെ  ഔപചാരികമായ ഉത്ഘാടനം ഏതാനും നാളുകല്കുള്ളില്‍ ഉണ്ടാവുന്നതാണ്.

2)        മലയാളത്തില്‍ എഴുതിയവയ്ക്ക് അക്ഷര തെറ്റുകള്‍  ഉണ്ടാവാം.  ട്രാന്‍സ്ലിടെരെഷന്‍  (trasliteration) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മലയാളം എഴുത്തുകള്‍ വരുത്തുന്നത്. ഇതിലുള്ള പാകപ്പിഴകള്‍ മൂലം ചില തെറ്റുകള്‍ വന്നേക്കാം.   ദയവായി ക്ഷമിക്കുമല്ലോ.


കൂടുതല്‍ കരയോഗം വിശേഷങ്ങളുമായി ഇനിയുള്ള നാളുകളില്‍ ഈ പേജ്  ശ്രദ്ധിക്കുക.

നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും  സഹകരണവും അഭ്യര്‍ത്ഥിക്കുന്നു .

പൂജ ആശംസകളോടെ ,

പിന്നണിക്കാര്‍ 


 കരയോഗ വിവരങ്ങള്‍ക്കും  വിശേഷങ്ങള്‍ക്കും   മുകളിലുള്ള  ലിങ്ക്കള്‍ ക്ലിക്ക് ചെയ്യുക